Posted On
date_range Updated On
date_range വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കുവൈത്ത് സിറ്റി: കിംങ് ഫഹദ് ഹൈവേയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം. കൂട്ടിയിടിയിൽ വാഹനത്തിൽ തീപിടിത്തമുണ്ടായത് ഭീതി പരത്തി. അഗ്നിശമനസേന പ്രശ്നം കൈകാര്യം ചെയ്തു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. വാഹനങ്ങൾ വൈകാതെ നീക്കുകയും ഗതാഗതം പുനരാരംഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.