ബയോമെട്രിക് വിരലടയാളം
Posted On
date_range Updated On
date_range ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കി ഒന്നര ദശലക്ഷം പേർ
കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമായി ഒന്നര ദശലക്ഷം പേർ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിരലടയാളം നിർബന്ധമാണെന്ന നിയമം വന്നതിന് ശേഷം കഴിഞ്ഞ മേയ് 12 മുതൽ ഇതുവരെയുള്ള കണക്കുകളാണിത്. അടുത്ത മേയ് മാസത്തോടെ രാജ്യത്ത് താമസിക്കുന്ന മുഴുവൻ പേരുടെയും ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.