Posted On
date_range Updated On
date_range 48 രാജ്യങ്ങളിലേക്ക് കുവൈത്തികൾക്ക് ഒാൺ അറൈവൽ വിസ
48 രാജ്യങ്ങളിലേക്ക് കുവൈത്തികൾക്ക് ഒാൺ അറൈവൽ വിസകുവൈത്ത് സിറ്റി: ലോകത്തിലെ 48 രാജ്യങ്ങളിലേക്ക് കുവൈത്തികൾക്ക് ഒാൺ അറൈവൽ വിസ ലഭിക്കും. ഇൗ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കുവൈത്ത് പാസ്പോർട്ട് മാത്രം മതിയാകും. ഒമ്പത് യൂറോപ്യൻ രാജ്യങ്ങൾ, ആസ്ട്രേലിയൻ ഉപഭൂഖണ്ഡത്തിലെ മൂന്ന് രാജ്യങ്ങൾ, ഏഴ് ഏഷ്യൻ രാജ്യങ്ങൾ, നാല് ആഫ്രിക്കൻ രാജ്യങ്ങൾ, അമേരിക്കൻ ഭൂഖണ്ഡത്തിലെ 12 രാജ്യങ്ങൾ, 14 അറബ് രാജ്യങ്ങൾ എന്നിങ്ങനെയാണ് കുവൈത്തികൾക്ക് ഒാൺ അറൈവൽ വിസ നൽകുന്നത്.
രാജ്യങ്ങളുടെ പട്ടിക വിദേശകാര്യ മന്ത്രാലയത്തിെൻറ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എംബസിയിലൂടെ എൻട്രി വിസ നേടിയാൽ 203 രാജ്യങ്ങളിലേക്ക് കുവൈത്തികൾക്ക് പ്രവേശിപ്പിക്കാം. 40 രാജ്യങ്ങൾ വിമാനത്താവളത്തിൽനിന്നോ വെബ്സൈറ്റിൽ നിന്നോ എൻട്രി വിസ എടുക്കണമെന്ന നിബന്ധന വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.