കുവൈത്ത് സിറ്റി: കെ. കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ ഒ.ഐ.സി.സി കുവൈത്ത് കാസർകോട് ജില്ല കമ്മിറ്റിയും ബദർ അൽ സമ മെഡിക്കൽ സെന്റർ ഫർവാനിയയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ്. പിള്ള ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണൻ കള്ളാർ അനുസ്മരണ പ്രഭാഷണവും ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് സാമുവൽ ചാക്കോ മുഖ്യപ്രഭാഷണവും നടത്തി. സെൻട്രൽ കമ്മിറ്റി നേതാക്കളായ രാജീവ് നടുവിലേമുറി, ജോയ്ജോൺ തുരുത്തിക്കര, ജോബിൻ ജോസ്, ബദർ അൽ സമ അഡ്മിനിസ്ട്രേറ്റർ പ്രീമ പെരേര, ജില്ല കമ്മിറ്റി നേതാക്കളായ സുരേന്ദ്രൻ മുങ്ങത്, നാസർ ചുള്ളിക്കര, പുഷ്പരാജൻ, അനിൽ ചീമേനി അക്ബർ വയനാട്, സിദ്ദിഖ് അപ്പക്കാൻ എന്നിവർ സംസാരിച്ചു. ഷൈൻ തോമസ്, ഇക്ബാൽ മെട്ടമ്മൽ, രത്നാകരൻ തലക്കാട്ട്, സമദ് കൊട്ടോടി, ഇബ്രാഹിം കൊട്ടോടി, ശരൺ കോമത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ട്രഷറർ രാജേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.