കുവൈത്ത് പ്രവാസമവസാനിപ്പിച്ച് യു.കെയിലേക്ക് പോകുന്ന നിതീഷ് കെ. ജേക്കബിന് ഫോക്കസ് കുവൈത്ത് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range നിതീഷ് കെ. ജേക്കബിന് ഫോക്കസ് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസമവസാനിപ്പിച്ച് യു.കെയിലേക്ക് പോകുന്ന ഫോക്കസ് കുവൈത്ത് മുൻ ട്രഷററും യൂനിറ്റ് മൂന്നിലെ സജീവ അംഗം നിതീഷ് കെ. ജേക്കബിന് സംഘടന യാത്രയയപ്പ് നൽകി.
കോട്ടയം സ്വദേശിയായ നിതീഷ് ബെഹ്‌ബഹാനി കമ്പനിയിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനാണ്. യൂനിറ്റ് കൺവീനർ എബ്രഹാം ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എക്സിക്യൂട്ടീവ് അംഗം സാബു തോമസ് സ്വഗതം പറഞ്ഞു.
പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, കാർഡ് കൺവീനർ രതീഷ് കുമാർ, നാദിർഷ, നിതിൻ കുമാർ എന്നിവർ സംസാരിച്ചു.
ഫോക്കസിന്റെ ഉപഹാരം സലിം രാജ് കൈമാറി. നിതീഷ് കെ. ജേക്കബ് മറുപടി പ്രസംഗം നടത്തി. ജോയന്റ് കൺവീനർ പി.എസ്. സൂരജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.