നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് ഇഫ്താർ കിറ്റ് വിതരണം
കുവൈത്ത് സിറ്റി: റമദാനിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാതൃകയായി ഫർവാനിയ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (നൈറ്റിംഗേൽസ് ഓഫ് കുവൈത്ത്). ജലീബ് അല്‍ ശുയൂഖിലെ ലേബർ ക്യാമ്പിൽ അസോസിയേഷൻ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് സിറിൾ.ബി.മാത്യു, സെക്രട്ടറി ട്രീസാ എബ്രഹാം, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്കും പങ്കെടുത്തു. മലബാർ ഗോൾഡ് ആൻഡ് ഡയ്മന്റ്സാണ് ഇഫ്താർ കിറ്റുകൾ സ്പോൺസർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.