ജിനീഷ് നാരായണൻ (പ്രസി.), റിഹാബ് തൊണ്ടിയിൽ ജന.സെക്ര.), സാഹിർ പുളിയഞ്ചേരി (ട്രഷ.)
കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വാർഷിക ജനറൽ ബോഡിയും ക്രിസ്മസ്, ന്യൂഇയർ ആഘോഷവും ഭാരവാഹി തെരഞ്ഞെടുപ്പും അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് മൻസൂർ മുണ്ടോത്ത് അധ്യക്ഷത വഹിച്ചു. ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. ജിനീഷ് നാരായണൻ പ്രവർത്തന റിപ്പോർട്ടും അക്ബർ ഊരള്ളൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. രക്ഷാധികാരി പ്രമോദ് കൊല്ലം, ഷാഹിദ് സിദ്ദീഖ്, ഉപദേശക സമിതി അംഗങ്ങളായ സാജിദ, നസീർ, സുൽഫിക്കർ തിരുവങ്ങൂർ എന്നിവർ ആശംസകൾ നേർന്നു.
പുതിയ ഭാരവാഹികൾ: ജിനീഷ് നാരായണൻ (പ്രസി.), റിഹാബ് തൊണ്ടിയിൽ (ജന.സെക്ര.), സാഹിർ പുളിയഞ്ചേരി (ട്രഷ.), റഷീദ് ഉള്ളിയേരി, അസ്ലം അലവി (വൈസ് പ്രസി.), അതുൽ ഒരുവമ്മൽ, വിജിൽ കീഴരിയൂർ (സെക്ര.), മൻസൂർ മുണ്ടോത്ത് (ചാരിറ്റി), മനോജ് കുമാർ കാപ്പാട് (കലാ-സാംസ്കാരികം), ശ്യാം ലാൽ പൂക്കാട് (മീഡിയ ആൻഡ് പബ്ലിസിറ്റി), റയീസ് സാലിഹ് (പബ്ലിക്ക് റിലേഷൻസ്), ഷമീം മണ്ടോളി (സ്പോർട്സ്) എന്നിവരെയും ഏരിയ കൺവീനർമാരായി ജോജി വർഗീസ് (അബ്ബാസിയ), സാദിഖ് തൈവളപ്പിൽ (ഫഹാഹീൽ), റഷാദ് കൊയിലാണ്ടി (ഫർവാനിയ), സയ്യിദ് ഹാഷിം (സാൽമിയ ഹവല്ലി) എന്നിവരെയും തെരഞ്ഞെടുത്തു. ജഗത് ജ്യോതിക്കാണ് ഫേസ്ബുക്ക് ഗ്രൂപ് ചുമതല.
റൗഫ് മശ്ഹൂർ, പ്രമോദ് കൊല്ലം, മുഹമ്മദ് റാഫി, ബഷീർ ബാത്ത, ഷബീർ മണ്ടോളി എന്നിവർ രക്ഷാധികാരികളാണ്. അസീസ് തിക്കോടി റിട്ടേണിങ് ഓഫിസർ ആയിരുന്നു. ഷാഹുൽ ബേപ്പൂർ സ്വാഗതവും സയ്യിദ് ഹാഷിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.