പുതിയ വിമാനത്താവളം; നിർമാണ പുരോഗതി വിലയിരുത്തി
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രാലയവും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റും സംയുക്ത യോഗം ചേർന്നു.
യോഗത്തിൽ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മശ്ആൻ അധ്യക്ഷതവഹിച്ചു. സിവിൽ ഏവിയേഷൻ ചെയർമാൻ എൻജിനീയർ മഹ്മൂദ് അൽ മുബാറക് പങ്കെടുത്തു. പദ്ധതിയുടെ മൂന്ന് പ്രധാന ഘട്ടങ്ങളിലെ പുരോഗതിയും സാങ്കേതിക, ഭരണാനുമതികളുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചര്‍ച്ചചെയ്തു. പ്രശ്നങ്ങൾ പരിഹരിച്ച്, പദ്ധതി സമയത്തുതന്നെ പൂർത്തിയാക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുപക്ഷങ്ങളും ധാരണയിലെത്തി.
ടെർമിനൽ നിർമാണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുക, വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവ യോഗത്തിൽ വിലയിരുത്തിയതായി പൊതുമരാമത്ത് മന്ത്രാലയം വ്യക്തമാക്കി.
പുതിയ വിമാനത്താവള നിർമാണ പുരോഗതി വിലയിരുത്തൽ യോഗത്തിൽ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മശ്ആനും പ്രതിനിധികളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.