നെസ്​റ്റോ ഗ്രൂപ് 84ാമത്തെ ഹൈപ്പർ മാർക്കറ്റ് കുവൈത്തിലെ ഫർവാനിയ ബ്ലോക്ക് നാലിൽ ഉദ്​ഘാടനം ചെയ്​തപ്പോൾ

നെസ്​റ്റോ 84ാമത്​ ഹൈപ്പർ മാർക്കറ്റ് ഫർവാനിയയിൽ തുറന്നു

കുവൈത്ത്​ സിറ്റി: ദുബൈ ആസ്ഥാനമായ റീട്ടെയിൽ ഗ്രൂപ്പായ നെസ്​റ്റോ ഗ്രൂപ് 84ാമത്തെ ഹൈപ്പർ മാർക്കറ്റ് കുവൈത്തിലെ ഫർവാനിയ ബ്ലോക്ക് നാലിൽ ബുധനാഴ്ച തുറന്നു. ഉദ്ഘാടന ചടങ്ങിൽ നെസ്​റ്റോ ഡയറക്ടർമാരും മാനേജ്മെൻറ് പ്രതിനിധികളും പങ്കെടുത്തു. ഹബീബ് മുനവർ സ്ട്രീറ്റിലെ മക്ഡൊണാൾഡിനടുത്തുള്ള ബസ്മാൻ കോംപ്ലക്‌സിൽ വിശാലമായ ഷോപ്പിങ്​ ഏരിയ ഉപയോക്താക്കൾക്ക് ഒരുക്കിയിരിക്കുന്നു.

ആരംഭിച്ച കാലം മുതൽക്കേ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ നൽകുന്നതിന് മുൻപന്തിയിൽ ആണ് നെസ്​റ്റോ എന്ന്​ മാനേജ്​മെൻറ്​ അവകാശപ്പെട്ടു. ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഒരുക്കിയിട്ടുണ്ടെന്ന്​ നെസ്​റ്റോ ഡയറക്ടർ വി. കരീം പറഞ്ഞു. എല്ലാ പ്രമുഖ ബ്രാൻഡ്​ ഉൽപന്നങ്ങളും നെസ്‌റ്റോയിൽ ലഭ്യമാണ്.

വിശാലമായ പാർക്കിങ്​ സൗകര്യവും ഒരുക്കിയിരിക്കുന്നു. ഗുണമേന്മയിൽ വിട്ടുവീഴ്​ച ചെയ്യാതെയും മികച്ച സേവനം നൽകിയും മറ്റാരെക്കാളും കുറഞ്ഞവിലയിൽ ലഭ്യമാക്കിയും ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഷോപ്പിങ്​ കേന്ദ്രമായി മാറാൻ നെസ്​റ്റോക്ക്​ കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. വെസ്​റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പി​െൻറ ഉടമസ്ഥതയിലുള്ള നെസ്​റ്റോ കുവൈത്തിലെ എല്ലാ നഗരങ്ങളിലും കൂടുതൽ ഔട്ട്​ലെറ്റുകൾ തുറക്കാൻ ഉദ്ദേശിക്കു​െന്നന്ന്​ മാനേജ്​മെൻറ്​ വാർത്തക്കുറിപ്പിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.