Posted On
date_range Updated On
date_range കുവൈത്ത്–ബ്രിട്ടൻ നാവിക സേനകളുടെ പരിശീലനം ഇന്ന് തുടങ്ങും
കുവൈത്ത് സിറ്റി: ബ്രിട്ടെൻറയും കുവൈത്തിെൻറയും നാവിക സേനകളുടെ സംയുക്ത പരിശീലനം ഇന്ന് രാജ്യത്തിെൻറ സമുദ്ര ഭാഗത്ത് നടക്കും. കുവൈത്ത് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം അറിയിച്ചത്. കടൽ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ കൈമാറാൻ ഇരു വിഭാഗങ്ങൾക്കും അവസരം ഒരുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇരു വിഭാഗത്തിെൻറയും നേവി ബോട്ടുകളും മുങ്ങൽ വിദഗ്ധരും പരിശീലനത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.