ദേശീയ ദിനം: ഒമാന്‍ കുവൈത്തിന്റെ ആശംസ
കുവൈത്ത് സിറ്റി: ദേശീയ ദിനം ആഘോഷിക്കുന്ന ഒമാന്‍ കുവൈത്തിന്റെ ആശംസ. ദേശീയ ദിനത്തിൽ കുവൈത്ത് ഭരണ നേതൃത്വം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖിന് അഭിനന്ദന സന്ദേശം അയച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് എന്നിവർ സന്ദേശമയച്ചു.
കുവൈത്തും ഒമാനും തമ്മിലുള്ള ദൃഢവും ചരിത്രപരവുമായ ബന്ധത്തെയും സുൽത്താന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൽ ഒമാൻ കൈവരിച്ച മികച്ച നേട്ടങ്ങളെയും സന്ദേശത്തിൽ അമീർ അഭിനന്ദിച്ചു. ഒമാൻ സുൽത്താന്‍ നല്ല ആരോഗ്യവും അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ ഒമാന്‍ കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്നും അമീർ ആശംസിച്ചു.
ഒമാന്‍ സുൽത്താന്‍ ആയുരാരോഗ്യങ്ങൾ നേർന്ന കിരീടാവകാശി രാജ്യത്ത് കൂടുതൽ സമൃദ്ധി കൈവരട്ടെയെന്നും സൂചിപ്പിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹും സന്ദേശത്തിൽ സമാനമായ ആശംസകൾ നേർന്നു. ഒമാന്റെ 54ാം ദേശീയദിനാഘോഷമാണ് ഇത്തവണ. ദേശീയദിനത്തിന്റെ ഭാഗമായി വിവിധങ്ങളായ ആഘോഷപരിപാടകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.