അ​മീ​രി ദി​വാ​ൻ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, എ​മി​റേ​റ്റ്സ് പോ​സ്റ്റ് ഗ്രൂ​പ് സി.​ഇ.​ഒ അ​ബ്ദു​ല്ല അ​ൽ അ​ശ്രാ​മി​നൊ​പ്പം

ദേ​ശീ​യ​ദി​ന സ്മ​ര​ണി​ക സ്റ്റാ​മ്പ് കൈ​മാ​റി

കുവൈത്ത് സിറ്റി: ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്തി​ന് എ​മി​റേ​റ്റ്സ് പോ​സ്റ്റ് ഗ്രൂ​പ്പി​ന്റെ ത​പാ​ൽ സ്റ്റാ​മ്പ് കൈ​മാ​റി. കു​വൈ​ത്തി​ൽ എ​ത്തി​യ എ​മി​റേ​റ്റ്സ് പോ​സ്റ്റ് ഗ്രൂ​പ് സി.​ഇ.​ഒ അ​ബ്ദു​ല്ല അ​ൽ അ​ശ്രാം, അ​മീ​രി ദി​വാ​ൻ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹി​ന് സ്മ​ര​ണി​ക ത​പാ​ൽ സ്റ്റാ​മ്പ് കൈ​മാ​റി.

ബ​യാ​ൻ പാ​ല​സി​ൽ അ​ബ്ദു​ല്ല അ​ൽ അ​ശ്രാ​മി​നെ മ​ന്ത്രി സ്വീ​ക​രി​ച്ചു. യു.​എ.​ഇ കു​വൈ​ത്തി​നെ സ്നേ​ഹി​ക്കു​ന്നു എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തു​ന്ന​താ​ണ് സ്റ്റാ​മ്പ്. കു​വൈ​ത്തി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഹ​മ​ദ് അ​ൽ നെ​യാ​ദി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - National day; commemorative postage stamp handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.