ശൈ​ഖ്​ ദു​​ഐ​ജ്​ അ​ൽ ഖ​ലീ​ഫ അ​സ്സ​ബാ​ഹ്​

സം​ഗീ​ത​ജ്ഞൻ​ ശൈ​ഖ്​ ദു​ഐ​ജ്​ അ​ൽ ഖ​ലീ​ഫ​ അന്തരിച്ചു

കു​വൈ​ത്ത്​ സി​റ്റി: പ്ര​മു​ഖ ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത​ജ്ഞ​നു​മാ​യ ശൈ​ഖ്​ ദു​​ഐ​ജ്​ അ​ൽ ഖ​ലീ​ഫ അ​സ്സ​ബാ​ഹ്​ നി​ര്യാ​തനായി. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ അ​നു​ശോ​ചി​ച്ചു. ഇ​ന്ത്യ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തും കു​വൈ​ത്തി​​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ അ​ഭ്യു​ദ​യ​കാം​ക്ഷി​യു​മാ​യി​രു​ന്നു ശൈ​ഖ്​ ദു​​ഐ​ജ്​ അ​ൽ ഖ​ലീ​ഫ അ​സ്സ​ബാ​ഹ്.

1971 ഫെ​ബ്രു​വ​രി പ​ത്തി​ന്​ മു​ൻ കു​വൈ​ത്ത്​ അ​മീ​ർ ​ശൈ​ഖ്​ ജാ​ബി​ർ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ പേ​ര​ക്കു​ട്ടി​യാ​യി ജ​നി​ച്ച ശൈ​ഖ്​ ദു​​ഐ​ജ്​ ക​ല​യു​ടെ​യും സാ​ഹി​ത്യ​ത്തി​െൻറ​യും സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പാ​ത​യി​ലാ​ണ്​ സ​ഞ്ച​രി​ച്ച​ത്. കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദ​മെ​ടു​ത്തി​ട്ടു​ള്ള അ​ദ്ദേ​ഹം രാ​ഷ്​​ട്രീ​യ​ത്തി​െൻറ​യും അ​ധി​കാ​ര​ത്തി​െൻറ​യും വ​ഴി​യേ​ക്കാ​ൾ ഇ​ഷ്​​ട​പ്പെ​ട്ട​ത്​ ക​ല​യെ​യാ​യി​രു​ന്നു. 

Tags:    
News Summary - Musician Shaikh Du Aij al-Khalifa has died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.