കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി അനധികൃതമായി നടത്തിയ നിർമാണങ്ങൾ കണ്ടെത്തുന്നതിനും അവ അടിയന്തരമായി ഒഴിപ്പിക്കുന്നതിനും മുനിസിപ്പാലിറ്റി നടപടി തുടങ്ങി. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി മുനിസിപ്പാലിറ്റിയുടെ മുബാറക് അൽകബീർ ഗവർണറേറ്റിൽ വിപുലമായ കാമ്പയിനാണ് ആദ്യഘട്ടമെന്നോണം സംഘടിപ്പിക്കുന്നത്.
ധാരാളം താമസകേന്ദ്രങ്ങളുള്ള അൽ ഫതീറയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലാണ് ഇത്തരം കാമ്പയിൻ ആരംഭിച്ചിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി മാധ്യമസമ്പർക്ക വിഭാഗം അറിയിച്ചു. പ്രദേശത്ത് അനധികൃമായി പണിത കെട്ടിടങ്ങൾ, റോഡ് ൈകയേറി സ്ഥാപിച്ച ചിഹ്നങ്ങൾ, നിയമവിധേയമല്ലാത്ത സ്റ്റോറേജുകൾ, മറ്റു കൈയേറ്റങ്ങൾ എന്നിവ ഒഴിപ്പിച്ച് നിയമാനുസൃതവും അംഗീകൃത ലൈസൻസോടും കൂടിയുള്ള കെട്ടിടങ്ങളും സ്റ്റോറേജുകളും മാത്രമേ നിലനിർത്തുകയുള്ളൂവെന്ന് ഡയറക്ടർ ഫഹദ് അൽ ക്രയിനജ് പറഞ്ഞു.
ഇദ്ദേഹത്തിെൻറ നേതൃത്വത്തിലാണ് കാമ്പയിൻ നടക്കുന്നത്. പരിശോധനയിൽ പലവിധത്തിലുള്ള കൈയേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പലതും ഗുരുതരമുള്ള നിയമലംഘനങ്ങളാണ്. താമസിയാതെ തുടർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.