കുവൈത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസഥർ പരിശോധനയിൽ

ഹവല്ലിയിൽ മുനിസിപ്പാലിറ്റി പരിശോധന: 10 കൈയേറ്റങ്ങൾ രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തുക, പൊതുശുചിത്വവും, റോഡ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയുടെ ഭാഗമായി ഹവല്ലി ഗവർണറേറ്റിൽ കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധന. പരിശോധനയിൽ റോഡ് കയ്യേറ്റവുമായി ബന്ധപ്പെട്ട് 10 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. വാണിജ്യ സ്ഥലങ്ങൾക്ക് മുന്നിൽ ലൈസൻസില്ലാതെ സ്ഥലം ചിലർ ചൂഷണം ചെയ്തതായും കണ്ടെത്തി.

റോഡ് കൈയേറ്റ ലംഘനങ്ങൾ, കടകൾക്കും വാണിജ്യ സമുച്ചയങ്ങൾക്കും മുന്നിലുള്ള പൊതു ഇടങ്ങളുടെ അനധികൃത ഉപയോഗം എന്നിവ നിരീക്ഷിക്കുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും പരിശോധന നടത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. ഇത്തരത്തിലുള്ള നാലാമത്തെ പരിശോധനാ കാമ്പയിനും പൂർത്തിയായി. രാജ്യത്തുടനീളം ഫീൽഡ് പരിശോധനകൾ തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പൊതു ശുചിത്വ, റോഡ് ഒക്യുപ്പൻസി ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

Tags:    
News Summary - Municipality inspection in Havali: 10 encroachments recorded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.