Posted On
date_range Updated On
date_range ഖൈത്താനിൽ മുനിസിപ്പൽ പരിശോധന
ഖൈത്താനിൽ മുനിസിപ്പൽ പരിശോധനകുവൈത്ത് സിറ്റി: ഖൈത്താൻ, അൽ റാഖി എന്നിവിടങ്ങളിൽ ഫർവാനിയ മുനിസിപ്പാലിറ്റി പരിശോധന നടത്തി. എട്ട് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ശുചിത്വവുമായി ബന്ധപ്പെട്ട് 16 മുന്നറിയിപ്പുകൾ നൽകി. ഒാഡിറ്റ് ആൻഡ് ഫോളോഅപ് വകുപ്പ് മേധാവി നാസർ അൽ റഷീദിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പൊതുമുതൽ കൈയേറിയുള്ള നിർമാണങ്ങൾ ഒഴിപ്പിച്ചു. വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.