ജോർജ് വർഗീസ്
Posted On
date_range Updated On
date_range മുണ്ടക്കയം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കോട്ടയം മുണ്ടക്കയം വേലനിലം നെന്മണി വെച്ചൂർ വീട്ടിൽ ജോർജ് വർഗീസ് (56) കുവൈത്തിൽ നിര്യാതനായി.
രോഗ ബാധിതനായി സബാഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫവാസ് ട്രേഡിങ് ആൻഡ് എഞ്ചിനീയറിംഗ് സർവീസ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.
കുവൈത്ത് അമീരി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ജോളി ജോസഫ് ആണ് ഭാര്യ. മക്കൾ: മഹിമ, മേഘ. മൃതദേഹം വെള്ളിയാഴ്ച സബാഹ് ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിനു വെക്കും.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഒ.ഐ.സി.സി കെയർ ടീം നേതൃത്വത്തിൽ നടന്നുവരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.