എം.ജി.എം വഫ്രയിൽ സംഘടിപ്പിച്ച പിക്നിക്കിൽ അംഗങ്ങൾ
Posted On
date_range Updated On
date_range മുജാഹിദ് ഗേൾസ് മൂവ്മെന്റ് പിക്നിക്
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്ററും മുജാഹിദ് ഗേൾസ് മൂവ്മെന്റും (എം.ജി.എം) സംയുക്തമായി വഫ്ര ഫാമിൽ പിക്നിക് സംഘടിപ്പിച്ചു. കുട്ടികൾ സമൂഹത്തിൽ നേരിടുന്ന വിവിധതരം ചൂഷണങ്ങളെ കുറിച്ച് ഡോ. ബയാന ബോധവത്കരണം നടത്തി. എം.ജി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ വനിതകൾക്കും കുട്ടികൾക്കും കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. മാഷിദ് മനാഫ് സ്വാഗതം പറഞ്ഞു. റുബീന അബ്ദുറഹിമാൻ, ബേബിത്ത എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. എം.ജി.എം വൈസ് പ്രസിഡന്റ് സൗദ് ഹംസ ഡോ. ബയാനക്ക് സംഘടനയുടെ ഉപഹാരം കൈമാറി. മത്സര വിജയികൾക്ക് പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.