ഭവൻസ് സ്കൂളിൽ നടന്ന മാതൃദിനാഘോഷം
Posted On
date_range Updated On
date_range ഭവൻസിൽ മാതൃദിനാചരണം
കുവൈത്ത് സിറ്റി: ഇന്ത്യൻ എജുക്കേഷൻ സ്കൂൾ ഭവൻസ് കുവൈത്ത് മാതൃദിനാഘോഷം സംഘടിപ്പിച്ചു.ഭവൻസ് മിഡ്ഡിൽ ഈസ്റ്റ് ഡയറക്ടർ ദിവ്യ രാജേഷ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മിഡിൽ ഈസ്റ്റ് ചെയർമാൻ എൻ.കെ. രാമചന്ദ്രൻ മേനോൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ മീനാക്ഷി നയ്യാർ, ബിനോയ് മാത്യു തുടങ്ങിയവർ മാതൃദിന സന്ദേശം നൽകി.തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂൾ ഹെഡ്മിസ്ട്രസ് മുനീറ മമ്മിക്കുട്ടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.