Posted On
date_range Updated On
date_range മൊബൈൽ ഫോണുകൾ മോഷ്ടിച്ചു
കുവൈത്ത് സിറ്റി: ജഹ്റയിൽ മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന് പ്രവാസിക്കെതിരെ കേസെടുത്തു. ഏഴ് ഐഫോൺ 13 പ്രോ മാക്സ് മൊബൈലുകളാണ് നഷ്ടപ്പെട്ടത്. ജഹ്റയിലെ വ്യാപാര സമുച്ചയത്തിലാണ് സംഭവം. മോഷണത്തിന് പിറകെ പ്രവാസി ജീവനക്കാരനെ കാണാതായതായി മൊബൈൽ ഫോൺ കമ്പനി ഡയറക്ടർ പറഞ്ഞു.
മോഷ്ടിച്ച ഫോണുകളുടെ മൊത്തം മൂല്യം 2,000 ദീനാറിൽ കൂടുതലാണ്. കമ്പനി അധികൃതർ പ്രതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ ഓഫ് ചെയ്തു. ഫോണുകൾ മോഷ്ടിച്ചതിന്റെ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.