കുവൈത്ത് സിറ്റി: മാധ്യമങ്ങൾ പ്രഫഷണലിസം ഉയർത്തിപ്പിടിക്കണമെന്ന് വിവരാവകാശ മന്ത്രാലയം. രാജ്യത്തെ മുഴുവൻ മാധ്യമങ്ങളും റിപ്പോർട്ടിങ്ങിൽ പ്രഫഷണലിസം, വിശ്വാസ്യത, കൃത്യത എന്നിവയുടെ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത വാർത്താ വിനിമയ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
നിലവിലെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾക്കിടയിലാണ് വിവരാവകാശ മന്ത്രാലയത്തിന്റെ അറിയിപ്പ്. അംഗീകൃതവും ഔദ്യോഗികവുമായ ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോടും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോടും മന്ത്രാലയം ആവശ്യപ്പെട്ടു.
കിംവദന്തികൾ പ്രചരിപ്പിക്കൽ, വിശ്വസനീയമല്ലാത്ത റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കൽ എന്നിവക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.