കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ബാക്കപ്പ് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തി.
വ്യക്തിഗത ഫിംഗർപ്രിന്റ് ഉപകരണങ്ങളിൽ സാങ്കേതിക തകരാർ നേരിടുന്ന ജീവനക്കാർക്കും സാധാരണ ഡ്യൂട്ടി, ഓൺ-കാൾ ഡ്യൂട്ടി, ഓവർടൈം സമയങ്ങളിൽ സ്മാർട്ട് ഫിംഗർപ്രിന്റ് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയാത്തവർക്കും ജോലിസ്ഥലത്ത് ലഭ്യമായ ടാബ്‌ലെറ്റ് ഉപകരണം വഴി ഹാജർ രേഖപ്പെടുത്താം. സിസ്റ്റം തകരാറുകൾ മൂലം ജീവനക്കാരെ അനധികൃതമായി ഹാജരാകാത്തവരായി രേഖപ്പെടുത്തുന്നത് ഒഴിവാക്കാനാണ് ഈ ബദൽ സംവിധാനമെന്ന് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഫാത്തിമ അൽ-നജ്ജാർ പറഞ്ഞു. സ്ഥിരം ഫിംഗർപ്രിന്റ് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാനും സാങ്കേതിക തകരാറുകൾ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്ത് പരിഹരിക്കാനും ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് മന്ത്രാലയം നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.