റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി മന്ത്രി

കുവൈത്ത് സിറ്റി: പുതിയ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ. സഥലം സന്ദർശിച്ച മന്ത്രി റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ടു നിരീക്ഷിച്ചു. പദ്ധതി നിർവ്വഹണത്തിൽ ഉയർന്ന നിലവാരവും സുരക്ഷയും പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും അവർ ആവശ്യപ്പെട്ടു.

പദ്ധതി പ്രദേശത്തെ മറ്റു പ്രധാന റോഡുകൾ, കവലകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയും മന്ത്രി പരിശോധിച്ചു. നിർമ്മാണത്തിന്റെ നിലവിലെ ഘട്ടങ്ങൾ, ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാനുള്ള പദ്ധതികൾ എന്നിവ പ്രോജക്ട് ഉദ്യോഗസ്ഥർ മന്ത്രിക്ക് വിശദീകരിച്ചു.

Tags:    
News Summary - Minister assesses road construction progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.