Posted On
date_range Updated On
date_range വാഹനാപകടത്തിൽ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിൽ വാഹനാപകടത്തിൽ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. നുവൈസീബ് ദിശയിലേക്ക് പോകുകയായിരുന്ന വാഹനം ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു.
മരിച്ചയാൾ പൊതുമരാമത്ത് മന്ത്രാലയത്തിൽ ജോലിക്കാരനായിരുന്നു. റോഡ് അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്ന സമയത്താണ് അപകടമെന്നാണ് റിപ്പോർട്ട്. അപകട കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.