കുവൈത്ത് സിറ്റി: എം.ഇ.എസ് എൻജിനീയറിങ് കോളജ് അലുമ്നി വാർഷിക ജനറൽ ബോഡി നവംബർ 15ന് കബ്ദ് റിസോർട്ടിൽ നടക്കും. നവംബർ 14ന് വൈകീട്ട് ആരംഭിക്കുന്ന പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്തങ്ങളായ ഗെയിമുകളും സമ്മാനങ്ങളും ഉണ്ടായിരിക്കും.
കുറ്റിപ്പുറം എം.ഇ.എസ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ 1994 മുതൽ 2024 വരെ വിവിധ കാലങ്ങളിൽ പഠിച്ചവർ പരിപാടിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. എക്സിക്യൂട്ടിവ് യോഗത്തിൽ പ്രസിഡന്റ് റിയാസുദ്ദീൻ, ജനറൽ സെക്രെട്ടറി നയീം, ട്രഷറർ ശറഫുദ്ദീൻ, വൈസ് പ്രസിഡന്റ് റമീസ്, അലുംനി സെക്രട്ടറി റാഹിദ്, ഇസ്രത്, റയീസ് സുഹൈൽ, ഷഫ്ന, നജ, ജുമാന, മക്ബൂൽ, ബിയാസ്, സിബി, ഷഫീഖ് എന്നിവർ സംസാരിച്ചു. ഫോൺ 69981054 ,95596794.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.