കെ.​ഇ.​എ ക​മ്യൂ​ണി​റ്റി എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് ബ​ഹ്റൈ​ൻ എ​ക്സ്ചേ​ഞ്ച് ക​മ്പ​നി സി.​ഇ.​ഒ മാ​ത്യൂ​സ് വ​ർ​ഗീ​സി​ന് കൈ​മാ​റു​ന്നു

കെ.​ഇ.​എ ക​മ്യൂ​ണി​റ്റി എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് മാ​ത്യൂ​സ് വ​ർ​ഗീ​സി​ന് സമ്മാനിച്ചു

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് എ​ക്സ്പാ​ട്രി​യേ​റ്റ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ക​മ്യൂ​ണി​റ്റി എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് ബ​ഹ്റൈ​ൻ എ​ക്സ്ചേ​ഞ്ച് ക​മ്പ​നി സി.​ഇ.​ഒ മാ​ത്യൂ​സ് വ​ർ​ഗീ​സി​ന് കൈ​മാ​റി. കാ​സ​ർ​കോ​ട് ഉ​ത്സ​വ് വേ​ദി​യി​ൽ കെ.​ഇ.​എ ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ഡൂ​ർ മെ​മ​ന്റോ​യും കൈ​മാ​റി. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം മു​ന​വ്വ​ർ മു​ഹ​മ്മ​ദ് പൊ​ന്നാ​ട അ​ണി​യി​ച്ചു.

പ്ര​സി​ഡ​ന്റ് പി.​എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു​സ് വ​ർ​ഗീ​സി​നെ ട്ര​ഷ​റ​ർ സി.​എ​ച്ച് മു​ഹ​മ്മ​ദ് കു​ഞ്ഞി സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ചീ​ഫ് പാ​ട്ര​ൻ സ​ത്താ​ർ കു​ന്നി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് അ​യ്യൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ദ​ൻ ആ​വി​ക്ക​ര, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി നാ​സ​ർ ചു​ള്ളി​ക്ക​ര, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ അ​സീ​സ് ത​ള​ങ്ക​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

അ​രി​ജു​ൽ ഹു​ദ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ നി​സാ​ർ മ​യ്യ​ള, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സ​ലാം ക​ള​നാ​ട്, ഹ​മീ​ദ് മ​ധു​ർ, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, മു​നീ​ർ കു​ണി​യ, കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് മു​ട്ടും​ന്ത​ല, സു​ബൈ​ർ കാ​ട​ങ്കോ​ട്, ശ്രീ​നി​വാ​സ​ൻ, നൗ​ഷാ​ദ് തി​ഡി​ൽ, സ​ത്താ​ർ കൊ​ള​വ​യ​ൽ, ജ​ലീ​ൽ ആ​രി​ക്കാ​ടി, യാ​ദ​വ് ഹോ​സ്ദു​ർ​ഗ്, ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്ദു​ള്ള ക​ട​വ​ത്ത് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഹ​നീ​ഫ പ​ലാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Mathews Varghese presented with KEA Community Excellence Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.