അ​ൽ​റാ​യി​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷ​മു​ണ്ടാ​യ തീ​പി​ടി​ത്തം

അൽ റായിയിൽ വൻ തീപിടിത്തം; 4000 ചതുരശ്ര മീറ്ററിൽ തീപടർന്നു

കു​വൈ​ത്ത് സി​റ്റി: അ​ൽ റാ​യി പ​രി​സ​ര പ്ര​ദേ​ശ​ത്തു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​ന അ​ണ​ച്ചു. 4000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ തീ ​പ​ട​ർ​ന്നു. നാ​ല് യൂ​നി​റ്റ് അ​ഗ്നി​ശ​മ​ന സേ​ന ഏ​​റെ ശ്ര​മ​ക​ര​മാ​യാ​ണ് തീ​യ​ണ​ച്ച​ത്. ത​മ്പു​പ​ക​ര​ണ​ങ്ങ​ളും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും മ​റ്റും വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന താ​ൽ​ക്കാ​ലി​ക ഷെ​ഡു​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​ത്തി​ന​ശി​ച്ച് കോ​ടി​ക​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം അ​റി​യാ​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Massive fire in Alrai; 4000 square feet of fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.