ഇന്നത്തെ സാഹചര്യം നോക്കുമ്പോൾ കേരളത്തിൽ താമസിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് മറ്റു രാജ്യങ്ങളിൽ കുടിയേറുന്നതു തന്നെയാണ്. കേരളത്തിലെ രാഷ്ട്രീയവും ഭരണസംവിധാനങ്ങളും ജനങ്ങൾക്ക് മടുത്തുതുടങ്ങി. എല്ലാ പാർട്ടികളും മാറി മാറി ഭരിച്ചിട്ട് എന്ത് പ്രയോജനം?
കേരളത്തിന് കടം കോടികൾ. സ്വന്തം വീട്ടിൽ രണ്ടു ചാക്ക് അരി വാങ്ങി വന്നാൽ നമുക്ക് സ്വന്തമായി ഇറക്കാൻ പറ്റാത്ത സാഹചര്യം. അതിനും നോക്ക് കൂലി. പ്രവാസികളെ മാത്രം ലക്ഷ്യമിട്ട് അടച്ചിട്ട വീടിന് ടാക്സ് എന്ന വിചിത്രമായ സംഗതി കൊണ്ടുവന്നു. വലിയ പ്രതിഷേധങ്ങൾ ഉയർന്നതുകൊണ്ടുമാത്രമാണ് അതിൽനിന്ന് സർക്കാർ പിന്മാറിയത്.
ഗൾഫ് നാടുകളിലെ വാഹന പരിശോധന കണ്ടു പഠിക്കണം നാട്ടിലെ പൊലീസുകാർ. ഇവിടെ വാഹനത്തിൽനിന്നും നമ്മൾ പുറത്തിറങ്ങേണ്ട ആവശ്യം ഇല്ല. അവർ നമ്മുടെ അടുത്തേക്ക് വന്ന് പേപ്പറുകൾ ചെക്ക് ചെയ്യുന്നു.
കേരളത്തിൽ പേപ്പറുമായി ഇറങ്ങിച്ചെല്ലാൻ താമസിച്ചാൽ അതിന് തെറി വേറെ കിട്ടും. ഒരു ഒാഫിസ് മൊത്തം പൂട്ടിയിട്ടു ഉല്ലാസയാത്ര പോകാം, ആരും ചോദിക്കില്ല. ചോദിച്ചാൽ യൂനിയനുകൾ മറുപടി തരും. സർക്കാർ ഒാഫിസിൽ ജോലി ചെയ്യുന്നവർക്ക് ഒരു യൂനിയനിലും പ്രവർത്തിക്കാൻ അനുമതി നൽകരുത് എന്ന നിയമമാണ് സർക്കാർ കൊണ്ടുവരേണ്ടത്. എങ്കിൽ കേരളത്തിൽ അഴിമതി വളരെ കുറയും.
വൈകീട്ട് എട്ടു മണി കഴിഞ്ഞാൽ സ്ത്രീകൾക്ക് തനിയെ നമ്മുടെ നാട്ടിൽ പുറത്തുപോകാൻ സുരക്ഷ ഇല്ലാത്ത നാടാണ് കേരളം. ഗൾഫ് രാജ്യങ്ങളിൽ ഏത് സമയത്തും സ്ത്രീകൾക്ക് സുരക്ഷിതയായി പുറത്തു നടക്കാം. ഇവിടെ ഹർത്താൽ ഇല്ല, രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ ഇല്ല, മിന്നൽ പണിമുടക്കുകളില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങളും ഇല്ല. പ്രവാസ ജീവിതം. ഒരു അനുഗ്രഹം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.