‘സ​ർ​ഗ​സാ​യാ​ഹ്നം’ മ​ല​യാ​ളം പ്ര​സം​ഗ മ​ത്സ​രം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ‘സ​ർ​ഗ​സാ​യാ​ഹ്നം’ എ​ന്ന പേ​രി​ലു​ള്ള മ​ത്സ​ര​ത്തി​ൽ 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. മേ​യ് 10ന് ​വൈ​കീ​ട്ട് നാ​ലു മു​ത​ൽ അ​ബ്ബാ​സി​യ സാ​ര​ഥി ഹാ​ളി​ലാ​ണ് മ​ത്സ​രം. പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഏ​പ്രി​ൽ 30ന് ​മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്ക് സാ​ക്ഷ്യ​പ​ത്ര​വും ട്രോ​ഫി​യും മ​റ്റു മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് സാ​ക്ഷ്യ​പ​ത്ര​വും ന​ൽ​കും. ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് പ്ര​സം​ഗ മ​ത്സ​ര​മാ​ണി​ത്. അം​ഗ​ങ്ങ​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​വും നേ​തൃ​പാ​ട​വ​വും പ്ര​ഭാ​ഷ​ണ ക​ല​യും വ​ള​ർ​ത്താ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ലെ കു​വൈ​ത്തി​ലെ ഏ​ക മ​ല​യാ​ളം ക്ല​ബാ​ണ് ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ്. വി​വ​ര​ങ്ങ​ൾ​ക്ക്-​ഫോ​ൺ 66087125, 99284766.

Tags:    
News Summary - Malayalam Speech Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.