Posted On
date_range Updated On
date_range മലബാർ ഗോൾഡ് നഴ്സസ് ദിനം ആഘോഷിച്ചു
കുവൈത്ത് സിറ്റി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെസ്റ്റ് ഹോസ്പിറ്റലും കുവൈത്ത് ആരോഗ്യമന്ത്രാലയവുമായി ചേർന്ന് നഴ്സസ് ദിനം ആഘോഷിച്ചു. ചെസ്റ്റ് ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ നാന്നൂറോളം നഴ്സുമാരും ഒഫീഷ്യലുകളും സംബന്ധിച്ചു.
ചെസ്റ്റ് ഹോസ്പിറ്റലിലെ 15 മുതിർന്ന ജീവനക്കാരെ മലബാർ ഗോൾഡ് മെമേൻറാ നൽകി ആദരിച്ചു. സോണൽ ഹെഡ് അഫ്സൽ ഖാൻ, ആശുപത്രിയിലെ നഴ്സിങ് ഡയറക്ടർ സാദിഖ് അബ്ദുൽ ഹാദി അൽ ഫീലി എന്നിവർ സംസാരിച്ചു. ആരോഗ്യസംരക്ഷണത്തെ കുറിച്ചും ശുചിത്വത്തെ കുറിച്ചും ബോധവത്കരണമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.