Posted On
date_range Updated On
date_range മധുരമെൻ മലയാളം: റജബ് കാർഗോ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം നൽകി
കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം സംഘടിപ്പിച്ച മധുരമെൻ മലയാളം പരിപാടിയുമായി സഹകരിച്ച് കുവൈത്തിലെ പ്രമുഖ കാർഗോ ഗ്രൂപ്പായ റജബ് എക്സ്പ്രസ് കാർഗോ അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിൽ തുറന്ന കൗണ്ടറിൽ വിതരണം ചെയ്ത കൂപ്പൻ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ മുപ്പത് കിലോഗ്രാം കാർഗോ സാജന്യമായി നാട്ടിലേക്കയക്കാനുള്ള നറുക്കെടുപ്പിൽ ഫ്രാൻസിസിനും രണ്ടാം സമ്മാനമായ ഇരുപത് കിലോഗ്രാം ആനന്ദിനും മൂന്നാം സമ്മാനമായ പത്ത് കിലോഗ്രാം ഉണ്ണി എന്നിവരും കരസ്തമാക്കിയതായി റജബ് കാർഗോ കുവൈത്ത് മാനേജിങ് ഡയറക്ടർ ബഷീർ കാപ്പാട് അറിയിച്ചു.
കൂടാതെ റജബ് കാർഗോ ഓഫിസിൽ നടത്തിയ സമ്മാനവിതരണ പരിപാടിയിൽ മാര്‍ക്കറ്റിങ് മാനേജര്‍ റിയാസ് പുത്തലത്തും ട്രഷര്‍ റിയാസ് തെഞ്ഞിരിപറമ്പും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.