മ​ബ്റൂ​ക് ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച ‘മ​ബ്റൂ​ക് മ​ധു​ര മ​ഹോ​ത്സ​വം 2022’

'മബ്റൂക് മധുര മഹോത്സവം 2022' സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: മബ്റൂക് കലാസാംസ്കാരിക സംഘടന കുവൈത്ത് 'മബ്റൂക് മധുര മഹോത്സവം 2022' അബ്ബാസിയ ഇംപീരിയൽ ഹാളിൽ നടത്തി. ബാബു ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. അഷ്റഫ് കാളത്തോട്, വിനോദ് പെരേര, ശ്രീകുമാർ പിള്ള എന്നിവർ അതിഥികളായി. ജനറൽ സെക്രട്ടറി എം.എ. സത്താർ പള്ളിപുര സ്വാഗതം പറഞ്ഞു. രക്ഷാധികാരി ശ്യാമ യോഹന്നാൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പ്രതീഷ്, വൈസ് പ്രസിഡന്റ് ആരിഫ ബീവി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത് നായർ, ഷാൻ കല്ലറ ജോയൻറ് സെക്രട്ടറി അസൈനാർ കൂട്ടായി, പി.ആർ.ഒ സീനത്ത്, ജോയൻറ് ട്രഷറർ, ബിന്ദു, എക്സിക്യൂട്ടീവ് അൻവർ ബാവ കൂട്ടായി എന്നിവർ പങ്കെടുത്തു. ട്രഷറർ സുബീന സത്താർ പള്ളിപ്പുര നന്ദി പറഞ്ഞു. ഗാനം, നൃത്തം, കോമഡി ഷോ തുടങ്ങിയവയുണ്ടായി. അജിത് നായർ ഏകോപനം നിർവഹിച്ചു. പ്രേംരാജ് അവതാരകനായി. കുവൈത്ത് ഇശൽ ഗ്രൂപ്പ് ഒരുക്കിയ ഗാനമേളയുമുണ്ടായി.

Tags:    
News Summary - ‘Mabrook Sweet Festival 2022’ was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.