കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലുലു എക്സ്ചേഞ്ച് സി.ഇ.ഒ നാരായൺ പ്രധാൻ ഉദ്ഘാടനം ചെയ്യുന്നു
ലുലു എക്സ്ചേഞ്ച് സേവനം ഇനി കുവൈത്ത് വിമാനത്താവളത്തിലും
കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര സാമ്പത്തിക സേവന ദാതാക്കളായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് സേവനങ്ങൾ ഇനി കുവൈത്തിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലും. കുവൈത്തിലെ സേവനകേന്ദ്രങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളത്തിലെ പുതിയ ശാഖ. കുവൈത്തിൽ ലുലു എക്സ്ചേഞ്ചിന്റെ 36ാമത്തെ ശാഖയാണിത്.
വിമാനത്താവളത്തിലെ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ലുലു എക്സ്ചേഞ്ച് സി.ഇ.ഒ നാരായൺ പ്രധാൻ ഉദ്ഘാടനം ചെയ്തു. ലുലു എക്സ്ചേഞ്ച് കുവൈത്ത് ജനറൽ മാനേജർ രാജേഷ് രംഗ്രേ, മുതിർന്ന ലുലു മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കുവൈത്ത് ലുലു എക്സ്ചേഞ്ചിന്റെ പ്രധാന പ്രവർത്തന മേഖലയാണെന്നും ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന വിശ്വാസത്തിനും പിന്തുണക്കും നാരായൺ നന്ദി അറിയിക്കുന്നതായും സി.ഇ.ഒ നാരായൺ പ്രധാൻ പറഞ്ഞു. ഡിജിറ്റൽ മേഖലയിൽ സേവനങ്ങൾ വർധിക്കുമ്പോഴും പരമ്പരാഗത രീതിയിലുള്ള സേവനങ്ങൾ നൽകാൻ സെന്ററിൽ സൗകര്യമുണ്ടെന്നും വിമാനത്താവളത്തിലെ പുതിയ ശാഖ സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2011ൽ കുവൈത്തിൽ പ്രവർത്തനം ആരംഭിച്ച ലുലു എക്സ്ചേഞ്ച് രാജ്യത്തെ മുൻനിര സാമ്പത്തിക സേവന ദാതാക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.