കാർഗോ പാർസൽ വഴി കഞ്ചാവ്; 5,650 കിലോ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കാർഗോ പാർസൽ വഴി രാജ്യത്ത് കഞ്ചാവ് എത്തിക്കാൻ ശ്രമം. ആഫ്രിക്കൻ രാജ്യത്തുനിന്ന് എത്തിയ രണ്ട് പാർസലുകളിൽ നിന്ന്, കഞ്ചാവാണെന്ന് സംശയിക്കുന്ന 5,650 കിലോ വസ്തു എയർ കാർഗോ ടെർമിനലിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

സീലിംഗ് ലാംപുകൾ എന്ന് രേഖപ്പെടുത്തിയിരുന്ന പാഴ്സലുകൾ എയർ കാർഗോ കസ്റ്റംസ് വിഭാഗത്തിലെ പരിശോധനാ-സംഭരണ ​​നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ വിഭാഗം, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ് കൺട്രോൾ ജനറൽ വിഭാഗവുമായി ചേർന്ന് നടപടികൾ പൂർത്തിയാക്കി. കസ്റ്റംസ് തുറമുഖങ്ങൾ വഴിയുള്ള മയക്കുമരുന്ന് കടത്തിനെതിരെ പോരാടുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും, സുരക്ഷാ ഏജൻസികളുമായുള്ള ഏകോപനം ശക്തിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Kuwait Cargo Cannabis Seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.