കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ജോർഡൻ
അംബാസഡർകൊപ്പം
Posted On
date_range Updated On
date_range ഉഭയകക്ഷി സഹകരണം; അമീറിന് ജോർഡൻ രാജാവിന്റെ കത്ത്
കുവൈത്ത് സിറ്റി: വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കുവൈത്തും ജോർഡനും. ഇതുസംബന്ധിച്ച് ജോർഡൻ രാജാവ് അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈനിൽ നിന്ന്, അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് സന്ദേശം അയച്ചു.
കുവൈത്തിലെ ജോർഡൻ അംബാസഡർ സിനാൻ റക്കാൻ അൽ മജാലി, ബയാൻ പാലസിൽ നടന്ന കൂടികാഴ്ചയിൽ ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിന് സന്ദേശം കൈമാറി.
കിരീടാവകാശിയുടെ ദിവാൻ മേധാവി ശൈഖ് താമർ ജാബിർ അൽ അഹ്മദ് അസ്സബാഹും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.