പാ​കി​സ്താ​ൻ പ്ര​സി​ഡ​ന്റി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ

കു​വൈ​ത്ത് സി​റ്റി: പാ​കി​സ​താ​ൻ പ്ര​സി​ഡ​ൻ​റാ​യി ചു​മ​ത​ല ഏ​റ്റ ആ​സി​ഫ് അ​ലി സ​ർ​ദാ​രി​ക്ക് കു​വൈ​ത്തി​ന്റെ അ​ഭി​ന​ന്ദ​നം. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ആ​സി​ഫ് അ​ലി സ​ർ​ദാ​രി​യെ അ​ഭി​ന​ന്ദി​ച്ചു സ​ന്ദേ​ശം അ​യ​ച്ചു.

ആ​സി​ഫ് അ​ലി സ​ർ​ദാ​രി​ക്ക് വി​ജ​യ​വും ആ​യുരാരോ​ഗ്യ​വും ​നേ​ർ​ന്ന അ​മീ​ർ കു​വൈ​ത്തും പാ​കി​സ്താ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹും ആ​സി​ഫ് അ​ലി സ​ർ​ദാ​രി​ക്ക് ത​ന്റെ സ​ന്ദേ​ശ​ത്തി​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച​യാ​ണ് പാ​കി​സ്താ​ൻ പീ​പ്ള്‍സ് പാ​ര്‍ട്ടി (പി.​പി.​പി) നേ​താ​വ് ആ​സി​ഫ് അ​ലി സ​ര്‍ദാ​രി വീ​ണ്ടും പാ​കി​സ്താ​ൻ പ്ര​സി​ഡ​ന്റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

Tags:    
News Summary - Kuwait's greetings to the President of Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.