കുവൈത്ത് കിരീടാവകാശിയുടെ സ്ഥാനാരോഹണത്തിന് 11 വയസ്സ്

കുവൈത്ത് സിറ്റി: അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ പകരക്കാരനായി കിരീടാവകാശി സ്ഥാനത്ത് ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അവരോധിക്കപ്പെട്ടിട്ട് ഇന്നേക്ക് 11 വര്‍ഷം പൂര്‍ത്തിയാവുന്നു. 2006 ഫെബ്രുവരി 20നാണ് അദ്ദേഹം രാജ്യത്തെ ഭരണപദവിയില്‍ അമീറിനുമാത്രം പിറകില്‍ വരുന്ന കിരീടാവകാശി സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. 
മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ വിയോഗത്തെ തുടര്‍ന്നുള്ള അധികാരമാറ്റത്തിലാണ് സബാഹ് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനെ കിരീടാവകാശി പദവി തേടിയത്തെുന്നത്. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ നേതൃത്വത്തില്‍ കുവൈത്ത് പുതിയ കാലത്തിന്‍െറ വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നേറിയപ്പോഴെല്ലാം അതിന് ശക്തമായ പിന്തുണയും പ്രോത്സാഹനവും നല്‍കിയത് ശൈഖ് നവാഫ് ആണ്. 
1962ല്‍ ഹവല്ലി ഗവര്‍ണറായി ഒൗദ്യോഗിക ജീവിതമാരംഭിച്ച ശൈഖ് നവാഫ് 78ലും പിന്നീട് 8688 കാലത്തും ആഭ്യന്തര മന്ത്രിയായും 88ലും 90ലും പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു. 91ല്‍ തൊഴില്‍സാമൂഹിക മന്ത്രാലയത്തിന്‍െറ ചുതമല വഹിച്ച അദ്ദേഹം 94ല്‍ നാഷനല്‍ ഗാര്‍ഡ് മേധാവിയായി. 2003ല്‍ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് കിരീടാവകാശിയായി ഉയര്‍ത്തപ്പെട്ടത്. ചെറിയ ഗ്രാമമായി മാത്രം അറിയപ്പെട്ടിരുന്ന ഹവല്ലി ഗവര്‍ണറേറ്റിനെ നാഗരിക, വാണിജ്യ കേന്ദ്രമാക്കി വികസിപ്പിച്ചതില്‍ ശൈഖ് നവാഫ് അല്‍ അഹ്മദിനുള്ള പങ്ക് എടുത്തുപറയേണ്ടതാണ്. ഒൗദ്യോഗിക ചുമതലകള്‍ ഏറ്റെടുത്ത് 1962 മുതല്‍ രാജ്യത്തിന്‍െറ നിര്‍വഹണ രംഗത്തേക്ക് വന്ന കിരീടാവകാശി ആധുനിക കുവൈത്തിന്‍െറ നിര്‍മാണത്തില്‍ നാല് പതിറ്റാണ്ടായി തുടരുകയാണ്. വിവിധ വകുപ്പുകളില്‍ മന്ത്രിയായിരുന്നപ്പോള്‍ രാജ്യത്തിന്‍െറ വികസനത്തിന് ഏറെ സംഭാവനകളര്‍പ്പിച്ച അദ്ദേഹം സദ്ദാം ഹുസൈന്‍െറ കുവൈത്ത് അധിനിവേശ കാലത്ത് അന്നത്തെ ഭരണനേതൃത്വത്തോടൊപ്പം രാജ്യത്തിന്‍െറ അഭിമാനം സംരക്ഷിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നു. 
സ്ഥാനാരോഹണത്തിന്‍െറ 11ാം വാര്‍ഷികം ആഘോഷിക്കുന്ന കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അസ്സബാഹ്, പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം തുടങ്ങി നിരവധി പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.

News Summary - kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.