Posted On
date_range Updated On
date_range തണുപ്പ് ഈമാസം അവസാനം വരെ തുടരും
കുവൈത്ത് സിറ്റി: രാജ്യത്ത് ദിവസങ്ങളായി അനുഭവപ്പെടുന്ന കനത്ത തണുപ്പ് ഈമാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. ഏതാനും ദിവസങ്ങളായി ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. വാരാന്ത്യങ്ങളില്‍ തണുപ്പ് കൂടുമെന്നും രാത്രിയിൽ അന്തരീക്ഷ താപനില അഞ്ചു ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് മൂലമാണ് താപനില കുറയുന്നത്. രാത്രിസമയങ്ങളില്‍ തണുപ്പ് കൂടുന്നതിനാല്‍ പുറത്തിറങ്ങുന്നവര്‍ ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ റമദാൻ മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.