Posted On
date_range Updated On
date_range വാരാന്ത്യത്തിൽ നേരിയ മഴക്ക് സാധ്യത
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാരാന്ത്യത്തിൽ നേരിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. പകൽ കാലാവസ്ഥ മിതമായതും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും.
വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 10 മുതൽ 35 വരെ കിലോമീറ്റർ വേഗത്തിൽ വീശും. പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസിനും 22 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില ആറ് ഡിഗ്രി സെൽഷ്യസിനും എട്ട് ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും അധികൃതർ പറഞ്ഞു.
രാത്രിയിൽ തണുപ്പും ഭാഗികമായി മേഘാവൃതവുമായിരിക്കും.
കാർഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.