Posted On
date_range Updated On
date_range കുവൈത്ത് യൂനിവേഴ്സിറ്റി ഇനി പുകവലി നിരോധന മേഖല
കുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റി ഇനി പുകവലി നിരോധന മേഖല. യൂനിവേഴ്സിറ്റിയിലെ എല്ലാ ഫാക്കൽറ്റികളിലും കെട്ടിടങ്ങളിലും എല്ലാത്തരം പുകവലിയും നിരോധിച്ചു. ഇതു സംബന്ധിച്ചു കുവൈത്ത് യൂനിവേഴ്സിറ്റി ആക്ടിങ് റെക്ടർ ഡോ.ഫയീസ് അൽ ദാഫിരി ബുധനാഴ്ച സർക്കുലർ പുറത്തിറക്കി.
നിയമം ലംഘിക്കുന്നവരെ നിയമപരമായ നടപടികൾക്ക് വിധേയമാക്കുമെന്നു സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യകരമായ ചുറ്റുപാട് നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.