Posted On
date_range Updated On
date_range തൊഴിലാളി യൂനിയൻ നേതാക്കൾ പ്രധാനമന്ത്രിയെ കണ്ടു
കുവൈത്ത് സിറ്റി: വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ തൊഴിലാളി സംഘടനയുടെ നേതാക്കൾ പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹിനെ കണ്ടു. ബയാൻ പാലസിൽ എത്തി പ്രധാനമന്ത്രിക്ക് ഉപഹാരം സമർപ്പിച്ച നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തി. തൊഴിലാളികളുടെ അവകാശവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ നേതാക്കൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.