Posted On
date_range Updated On
date_range കുവൈത്ത്; വരുന്നു തുടർച്ചയായ അവധി
കുവൈത്ത് സിറ്റി: പുതുവർഷത്തോടനുബന്ധിച്ച് ഡിസംബർ 31 വിശ്രമ ദിനമായും 2024 ജനുവരി ഒന്ന് ഔദ്യോഗിക അവധിയായും പ്രഖ്യാപിച്ചതായി സിവിൽ സർവിസ് കമീഷൻ അറിയിച്ചു. ഈ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കും. ജനുവരി രണ്ടിനാകും സേവനങ്ങൾ പുനരാരംഭിക്കുക. എന്നാൽ, അടിയന്തര, പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും.
പുതുവർഷത്തോടനുബന്ധിച്ച് പ്രത്യേക അവധി നൽകാൻ മന്ത്രിസഭ യോഗത്തിൽ നേരത്തേ തീരുമാനമെടുത്തിരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചതോടെ ഡിസംബർ 29 മുതൽ തുടർച്ചയായ നാലു ദിവസം രാജ്യത്ത് പൊതുഅവധിയായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.