ജഹ്‌റ, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ; സുരക്ഷ പരിശോധന; 61 പേർ പിടിയിൽ

കുവൈത്ത് സിറ്റി: ജഹ്‌റ, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധന.

സ്വകാര്യ താമസമേഖലകളിലെ അവിവാഹിതരുടെ താമസസ്ഥലങ്ങളും അനധികൃത വാണിജ്യ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടായിരുന്നു പരിശോധന. നിയമലംഘകരും പിടികിട്ടാപ്പുള്ളികളുമായ 61 പേരെ അറസ്റ്റ് ചെയ്തു. 187 കേസുകളിൽ നടപടി സ്വീകരിച്ചു.താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒളിച്ചോടിയ 12 പേരും, അനധികൃതമായി സ്വതന്ത്ര തൊഴിലിൽ ഏർപ്പെട്ടിരുന്ന 19 പേരും, താമസരേഖയുടെ കാലാവധി കഴിഞ്ഞ നാലു പേരും ഉൾപ്പെടുന്നു. ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നുപേരും പിടിയിലായി. നിരവധി ട്രാഫിക് നിയമലംഘനങ്ങൾക്കും പിഴ ചുമത്തി.

കുവൈത്ത് മുനിസിപ്പാലിറ്റി ഒമ്പത് നിയമലംഘന കേസുകളും നാല് മുന്നറിയിപ്പുകളും നൽകി, നിയമവിരുദ്ധ പ്രവർത്തനങ്ങളും കേടായ ഭക്ഷണസാധനങ്ങളും കണ്ടെത്തിയതിനെത്തുടർന്ന് പി.എ.എഫ്.എൻ 38 നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തു. നിയമലംഘനം നടത്തിയ ഒരു വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

പലചരക്ക്, ഭക്ഷണ വിൽപ്പന എന്നിവ ഉൾപ്പെടെ അഞ്ച് വീടുകളിൽ കണ്ടെത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Kuwait Security Inspects Areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.