പ്രതീകാത്മക ചിത്രം

മദ്യവിൽപന കേന്ദ്രം നടത്തിപ്പ്, ചൂതാട്ടം: 10 പേർ പിടിയിൽ

കുവൈത്ത് സിറ്റി: മീന അബ്ദുള്ളയിൽ മദ്യ നിർമ്മാണ കേന്ദ്രം നടത്തിയ നാല് ഏഷ്യൻ പൗരന്മാരും, ഹവല്ലിയിൽ ചൂതാട്ടത്തിൽ ഏർപ്പെട്ട ആറ് ഏഷ്യൻ പൗരന്മാരും പിടിയിൽ.

മീന അബ്ദുള്ള വ്യാവസായിക മേഖലയിൽ വെച്ച്, മദ്യലഹരിയിലായിരുന്ന നാല് പുരുഷന്മാരെ അഹ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിൽ മൂന്നുപേർ നേപ്പാൾ സ്വദേശികളും ഒരാൾ ഇന്ത്യക്കാരനുമാണ്. വില്പനക്കും, ഉപയോഗത്തിനുമായി ഇവർ വൻ തോതിൽ മദ്യം നിർമിച്ചതായും കണ്ടെത്തി.

പ്രവർത്തനരഹിതമായ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമർ യൂണിറ്റിലാണ് ഇവർ മദ്യം സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്ന് 1.5 ലിറ്റർ ഉൾകൊള്ളുന്ന 194 കുപ്പി മദ്യവും, മദ്യം നിറച്ച ഒരു ബാരലും, കുപ്പികൾ സൂക്ഷിച്ചിരുന്ന 28 ബാഗുകളും, നിർമാണത്തിനായി ഉപയോഗിച്ച മറ്റു വസ്തുക്കളും കണ്ടെത്തി.

രണ്ടാമത്തെ സംഭവത്തിൽ, ഹവല്ലിയിൽ ചൂതാട്ടത്തിൽ ഏർപ്പെട്ട ആറ് ഏഷ്യൻ പൗരന്മാരെ പിടികൂടി. ഇവരിൽ നിന്ന് കാർഡുകളും പണവും പിടിച്ചെടുത്തു.

Tags:    
News Summary - Kuwait Arrests Ten Suspects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.