കുവൈത്ത് സിറ്റി: എസ്തോണിയയിൽ നടക്കുന്ന സ്പോർട് ഡൈവിങ് വേൾഡ് സീനിയർ ആൻഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ ഫഹദ് സൽമീൻ വെങ്കല മെഡൽ നേടി.
കുവൈത്ത് ഡൈവിങ് ആൻഡ് ലൈഫ് സേവിങ് ക്ലബ് അംഗമാണ് ഫഹദ് സൽമീൻ. മൂന്നു വർഷം മുമ്പ് സ്ഥാപിതമായ ക്ലബ് ഇതുവരെ 25 മെഡലുകൾ നേടിയതായും അതിൽ മൂന്നെണ്ണം സൽമീന്റെ സംഭാവനയാണെനും ക്ലബ് മേധാവി തലാൽ സർഹാൻ പറഞ്ഞു.
ലോകമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ള ഡൈവേഴ്സ് കുവൈത്തിന്റെ ടീമിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി കൂടുതൽ മെഡലുകൾ നേടുന്നതിനായി ടൂർണമെന്റുകളിൽ തുടർന്നും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.