Posted On
date_range Updated On
date_range കുവൈത്തില്‍ 90 പേരുടെ പൗരത്വം പിൻവലിച്ചു
കുവൈത്ത് സിറ്റി: കൃത്രിമ രേഖകള്‍ തയ്യാറാക്കി പൗരത്വം നേടിയ 90 പേരുടെ പൗരത്വം പിൻവലിച്ച് കുവൈത്ത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കൃത്രിമ രേഖകള്‍ തയാറാക്കി അനധികൃതമായാണ് ഇവർ പൗരത്വം നേടിയെടുത്തത്. ദേശീയ നിയമവുമായി ബന്ധപ്പെട്ട് 1959 ലെ ആർട്ടിക്കിൾ 11,15 വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് നടപടി. കുവൈത്ത് നാഷനാലിറ്റി ലോ അനുസരിച്ച് പൗരത്വത്തെക്കുറിച്ച് അന്വേഷിക്കാനും പിന്‍വലിക്കാനും സർക്കാരിന് പൂർണ അധികാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.