കെ.​ആ​ർ.​സി.​എ​സ് സം​ഘം സ​ഹാ​യ വി​ത​ര​ണ ക്ര​മീ​ക​ര​ണ​ത്തി​ൽ

അ​ർ​മീനി​യ​യി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കെ.​ആ​ർ.​സി.​എ​സ് സ​ഹാ​യം

കു​വൈ​ത്ത് സി​റ്റി: അ​ർ​മീനി​യ​യി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) സ​ഹാ​യം. അ​ർ​മീ​നി​യ​യി​ൽ മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി കെ.​ആ​ർ.​സി.​എ​സ് ടീം ​മേ​ധാ​വി ഖാ​ലി​ദ് അ​ൽ മു​തൈ​രി അ​റി​യി​ച്ചു. അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ അ​ർ​മീനി​യ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ കെ.​ആ​ർ.​സി.​എ​സ് സം​ഘം ഭ​ക്ഷ​ണം, പു​ത​പ്പു​ക​ൾ, ഹീ​റ്റ​റു​ക​ൾ, ശു​ചി​ത്വ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്ത​താ​യും അ​ൽ മു​തൈ​രി പ​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി എ​ത്തി​ച്ചേ​രു​ക എ​ന്ന കെ.​ആ​ർ.​സി.​എ​സി​ന്‍റെ ന​യം അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ലോ​ക​മെ​മ്പാ​ടും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ കെ.​ആ​ർ.​സി.​എ​സ് ഇ​തി​ന​കം സ​ഹാ​യി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Kuwait Red Crescent Society charity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.