കുവൈത്ത് സിറ്റി: വാട്സ്ആപ്പിൽ ഔദ്യോഗിക വാർത്താ ചാനൽ ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് ചാനലിന് തുടക്കം കുറിച്ചതെന്ന് പബ്ലിക് റിലേഷൻ സ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ നാസർ ബൂസുലൈബ് പറഞ്ഞു.
ആധുനിക ആശയ വിനിമയ രീതികളുമായി ഒത്തുചേർന്ന് രാജ്യനിവാസികൾക്ക് വിവരങ്ങൾ കാര്യക്ഷമമായി എത്തിക്കുകയാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.