Posted On
date_range Updated On
date_range ആരോഗ്യ മന്ത്രാലയം ആന്റി ഡ്രഗ് പട്ടിക പുതുക്കി
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം ആന്റി ഡ്രഗ് പട്ടിക പുതുക്കി. ഇതോടെ സൈക്കോട്രോപിക് മരുന്നുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി ആവശ്യക്കാർക്ക് ലഭ്യമാകും. ക്ലോറോമെത്തൈൽകാത്തിനോൺ, ഫ്ലൂറോഡിസ് ക്ലോറോകെറ്റാമൈൻ, പ്രോമെതസിൻ തുടങ്ങിയ ഇനങ്ങൾ മരുന്നുകളിൽ ഉൾപ്പെടുത്താം.
ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദിയാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ഫാർമസ്യൂട്ടിക്കൽ വിപണികളെ നിയന്ത്രിക്കാനും മരുന്നുകളുടെ ദുരുപയോഗം തടയാനും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.