കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധത്തിനുള്ള സർക്കാർ മാർഗനിർദേശങ്ങൾ മാനിക്കാതെ പുറത്തിറങ്ങി നടക്കുകയാണ്​ നിരവധി പേർ. ചെറുമൈതാനങ്ങളിൽ പന്തുകളിക്കുന്ന കുട്ടികൾക്ക്​ സന്ദർഭത്തി​​​െൻറ ഗൗരവം വ്യക്​തമാക്കേണ്ട രക്ഷിതാ ക്കളിൽ ചിലർ കളികണ്ട്​ കരക്കിരിക്കുകയാണ്​. ജീവിതം സ്​തംഭിച്ചുപോവാതിരിക്കാനാണ്​ ഭക്ഷ്യവസ്​തുക്കൾ വിൽക്കുന് ന സൂപ്പർമാർക്കറ്റുകൾക്കും റെസ്​റ്റാറൻറുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്​.

കുട്ടികളെ ഷോപ്പിങ്ങിന്​ കൊണ്ടുപോവരുതെന്ന്​ കർശന നിർദേശമുണ്ട്​. എന്നാൽ, ഇത്​ അവഗണിച്ചാണ്​ സ്​ത്രീകളെയും കുട്ടികളെയും കൂട്ടി പലരും ഷോപ്പിങ്ങിന്​ ഇറങ്ങുന്നത്​. ബാച്ചിലർ മുറികളിൽനിന്ന്​ ഒന്നോ രണ്ടോ സാധനങ്ങൾ വാങ്ങാൻ സുഹൃത്തുക്കൾ ഒരുമിച്ചിറങ്ങുകയാണ്​. വൈറസ്​ ബാധിതരുടെ എണ്ണം നാൾക്കുനാൾ നാൾക്കുനാൾ വർധിച്ചുവരികയാണ്​. സമീപദിവസങ്ങളിൽ ഇന്ത്യക്കാരുടെ എണ്ണമാണ്​ കുതിച്ചുകയറുന്നത്​. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരിൽ ഒരുവിഭാഗം എന്നിട്ടും വളരെ ലാഘവത്തോടെയാണ്​ വിഷയത്തെ സമീപിക്കുന്നത്​.

ഇത്​ ഇങ്ങനെ തുടരുകയാണെങ്കിൽ ഭാഗിക കർഫ്യൂ പൂർണ കർഫ്യൂ ആക്കി മാറ്റാൻ മടിക്കില്ലെന്ന്​ ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്​ നൽകി. ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ജലീബ്​ അൽ ശുയൂഖ്​, മഹ്​ബൂല എന്നിവിടങ്ങളിൽ നിയന്ത്രണത്തിന്​ കഴിഞ്ഞ ദിവസം സൈന്യം ഇറങ്ങി. കർഫ്യൂ സമയത്ത്​ പൂർണ അച്ചടക്കത്തോടെ വീട്ടിലിരിക്കുന്നവരാണ്​ അല്ലാത്ത സമയങ്ങളിൽ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക്​ പോലും വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ പുറത്തിറങ്ങുന്നത്​.

LATEST VIDEO

Full View
Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.